GHSS PERASSANNUR
പ്രധാന പഠനപ്രവര്‍ത്തനങ്ങള്‍
1.ഒക്ടോബര്‍ 2010
സ്ക്കൂള്‍ ശുചീകരണം
ഗാന്ധിജയന്തിയുടെ ഭാഗമായി വിവിധക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ സ്ക്കൂളും പരിസരവും ശുചീകരിച്ചു.
IT @ School സന്ദര്‍ശനം
ഐ.ടി.പഠനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഐ.ടി.മാസ്റ്റര്‍ ട്രൈനര്‍മാരായ കൃഷ്ണദാസ്,കൃഷ്ണന്‍ എന്നിവര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു.
English-Debate
School English Club conducted a Debate on the issue “Do Girls exceed Boys in Wisdom”.Jasmine KT of 10th B was the moderator.
വിജ്ഞാനോത്സവം
വൈക്കത്തൂര്‍ യു.പി.സ്ക്കൂളില്‍ നടന്ന പഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ സ്ക്കൂളില്‍ നിന്നും 14 കുട്ടികള്‍ പങ്കെടുത്തു.
ദൃശ്യകലകള്‍-സെമിനാര്‍
പത്താംക്ലാസ് മലയാളം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ദൃശ്യകലകള്‍-സെമിനാര്‍ പ്രത്യേകം ശ്രദ്ധേയമായി.കഥകളി,നാടകം,സിനിമ എന്നീ ദൃശ്യകലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് സെമിനാര്‍ അവതരിപ്പിച്ചത്.
സ്ക്കൂള്‍ കലാമേള
ഈ വര്‍ഷത്തെ സ്ക്കൂള്‍ കലാമേളാ മത്സരങ്ങള്‍ 13,14 തീയ്യതികളില്‍ രണ്ട് വേദികളിലായി നടന്നു.
പി.ടി.എ.ജനറല്‍ബോഡി യോഗം
ഈ വര്‍ഷത്തെ പി.ടി.എ.ജനറല്‍ബോഡി യോഗം 29 ന് വെള്ളിയാഴ്ച നടന്നു.കുഞ്ഞിമുഹമ്മദ് പ്രസിഡന്റായും രാജകുമാരന്‍ എന്ന ബാബു വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
2.നവമ്പര്‍ 2010
സ്ക്കൂള്‍ കായികമേള
ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 12 ന് വെള്ളിയാഴ്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചിത്രരചനാ മത്സരം
ശിശുദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളില്‍ ചിത്രരചനാ മത്സരം നടത്തി.
റിസല്‍ട്ട് അനാലിസിസ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് അനാലിസിസ് നടത്തി.കുട്ടികള്‍ പ്രതീക്ഷിച്ചത്ര നിലവാരത്തിലെത്താത്തതിന്റെ കാരണങ്ങളും വിലയിരുത്തി.
English Skit Writing Competition
English Club conducted a Skit Writing Competition among the High School Students.Reshma of Std 9th A got First Prize in the contest.
വിദ്യാരംഗം സാഹിത്യോത്സവം
എം.ഇ.എസ്,വളാഞ്ചേരി ഹൈസ്ക്കൂളുകളിലായി നടന്ന ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി.
ഹൈസ്ക്കൂള്‍ പഠനയാത്ര
ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 122 വിദ്യാര്‍ത്ഥികളാണ് പഠനയാത്രയില്‍ പങ്കെടുത്തത്.എറണാകുളവും വീഗാലാന്റുമാണ് സന്ദര്‍ശിച്ചത്.
DEO Visit
സ്ക്കൂള്‍ പഠനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി ഹബീദാ ബീഗം 26 ന് വെള്ളിയാഴ്ച സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി.പത്താം ക്ലാസുകാരുടെ സഹവാസക്യാമ്പും പരിശോധിച്ചു.
സഹവാസക്യാമ്പ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 26,27 തീയ്യതികളില്‍ സ്ക്കൂളില്‍ സഹവാസക്യാമ്പ് നടന്നു.ഗണിതം,ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ഹിന്ദി,സയന്‍സ് വിഷയങ്ങളില്‍ വിദഗ്ദരായ അധ്യാപകര്‍ ക്ലാസെടുത്തു.
The official Blogspot of GHSS Perassannur, The one and only ICT Model School of KOTTAKKAL Assembly Constituency
Monday, November 29, 2010
Monday, October 11, 2010
school Activities Sept 2010
GHSS PERASSANNUR
Report on School Activities September 2010
ഔഷധോദ്യാനം
ഹരിതക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂളില്‍ ഔഷദോദ്യാനം നിര്‍മ്മിച്ചു.
ഓരോ സസ്യത്തിന്റെയും പ്രാദേശികനാമം,ശാസ്ത്രീയനാമം,ഔഷധഗുണം എന്നിവ രേഖപ്പെടുത്തി.
അധ്യാപകദിനം
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി SS Club അംഗങ്ങള്‍ മുഴുവന്‍ അധ്യാപകര്‍ക്കും ആശംസാകാര്‍ഡുകള്‍ നല്‍കി.
കുട്ടികള്‍ക്കായി അധ്യാപനമല്‍സരവും നടത്തി.
ഡോക്യുമെന്ററി നിര്‍മ്മാണം
ജീവജലം എന്ന വിഷയത്തെ ആസ്പദമാക്കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രദേശത്തെ ജലസ്രോതസ്സുകള്‍ സന്ദര്‍ശിച്ച് ലഘുഡോക്യുമെന്ററി തയ്യാറാക്കി.സ്ക്കൂള്‍ ഹാളില്‍ പ്രദര്‍ശനവും നടത്തി.
ദിവസം തോറും ചോദ്യം
SS ക്ലബ്ബിന്റെ ദിവസേനയുള്ല ചോദ്യം പരിപാടി കുട്ടികളെ ആകര്‍ഷിച്ചു.ശരിയുത്തരം നല്‍കിയവരില്‍നിന്നും നറുക്കിട്ടെടുക്കുന്ന കുട്ടികള്‍ക്ക് സമ്മാനവും നല്‍കിവരുന്നു.
Interactive English
ഇംഗ്ലീഷില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ICT സാധ്യതകളോടെ Interactive English ക്ലാസ്സുകള്‍ ആരംഭിച്ചു.
English Magazine
School English Clubന്റെ ആഭിമുഖ്യത്തില്‍ കയ്യെഴുത്ത് മാഗസിന്‍ തയ്യാറാക്കി.
ഓസോണ്‍ സെമിനാര്‍
ശാസ്ത്രക്ലബ്ബ് Sept 16 ന് ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഓസോണ്‍ സെമിനാര്‍ നടത്തി.
Smart Classrooms
ICT Model School പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് ലഭ്യമായ സ്മാര്‍ട്ട് ക്ലാസ് മുറികളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
ദൃശ്യകലകള്‍- സെമിനാര്‍
മലയാളം വിദ്യാര്‍ഥികള്‍ക്കായി സിനിമ,നാടകം,കഥകളി എന്നിവയുടെ വളര്‍ച്ച വിഷയമാക്കി ദൃശ്യകലകള്‍ എന്ന പേരില്‍ സെമിനാര്‍ നടത്തി.
പ്രാദേശിക ചരിത്ര നിര്‍മ്മാണം
സ്ക്കൂളിന്റെയും പ്രദേശത്തിന്റെയും ചരിത്രം കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച അഞ്ചുകണ്ണ് പാലം സന്ദര്‍ശിച്ചു.
Friday, August 20, 2010
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം,സമൂഹചിത്രരചന,ഓണപ്പാട്ടുകള്‍ | ,നാടന്‍കലാമത്സരങ്ങള്‍ എന്നിവയുണ്ടായി |
Tuesday, August 17, 2010
I T CLUB Inauguration
School's IT Club is inaugurated by our Hon.Headmistress,Smt.Ambujakshi Tr
on 9th August 2010
Ex.Committee
IT Co-ordinator:SIVASANKARAN BV
Joint Co-ordinator:KV ABDUL KAREEM
Student IT Co-ordinator:SHAFEEQ M 10th B
Joint Co-ordinator:AJMALA SHERI P 10th A
നാടന്‍ പാട്ട് ശില്പശാല
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 14.8.2010 ശനിയാഴ്ച സ്ക്കൂളില്‍ നാടന്‍ പാട്ട് ശില്പശാല നടന്നു.
കോഴിക്കോട് ഫാര്‍ക് നാടന്‍ പാട്ട് ഗവേഷണകേന്ദ്രത്തിലെ കലാകാരന്‍മാരായ ഗിരീഷ് ആമ്പ്ര,ചേളന്നൂര്‍ പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Friday, July 30, 2010
ഹിരോഷിമാ ദിനം
ആഗസ്റ്റ് 6ന് സ്ക്കൂളില്‍ ഹിരോഷിമാ ദിനം ആചരിച്ചു.
അസംബ്ലി,യുദ്ധവിരുദ്ധറാലി,പ്രതിജ്ഞ എന്നിവ നടത്തി.
Sunday, April 11, 2010
Wednesday, February 10, 2010
Subscribe to:
Posts (Atom)