GHSS PERASSANNUR
Report on School Activities September 2010
ഔഷധോദ്യാനം
ഹരിതക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കൂളില്‍ ഔഷദോദ്യാനം നിര്‍മ്മിച്ചു.
ഓരോ സസ്യത്തിന്റെയും പ്രാദേശികനാമം,ശാസ്ത്രീയനാമം,ഔഷധഗുണം എന്നിവ രേഖപ്പെടുത്തി.
അധ്യാപകദിനം
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി SS Club അംഗങ്ങള്‍ മുഴുവന്‍ അധ്യാപകര്‍ക്കും ആശംസാകാര്‍ഡുകള്‍ നല്‍കി.
കുട്ടികള്‍ക്കായി അധ്യാപനമല്‍സരവും നടത്തി.
ഡോക്യുമെന്ററി നിര്‍മ്മാണം
ജീവജലം എന്ന വിഷയത്തെ ആസ്പദമാക്കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രദേശത്തെ ജലസ്രോതസ്സുകള്‍ സന്ദര്‍ശിച്ച് ലഘുഡോക്യുമെന്ററി തയ്യാറാക്കി.സ്ക്കൂള്‍ ഹാളില്‍ പ്രദര്‍ശനവും നടത്തി.
ദിവസം തോറും ചോദ്യം
SS ക്ലബ്ബിന്റെ ദിവസേനയുള്ല ചോദ്യം പരിപാടി കുട്ടികളെ ആകര്‍ഷിച്ചു.ശരിയുത്തരം നല്‍കിയവരില്‍നിന്നും നറുക്കിട്ടെടുക്കുന്ന കുട്ടികള്‍ക്ക് സമ്മാനവും നല്‍കിവരുന്നു.
Interactive English
ഇംഗ്ലീഷില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ICT സാധ്യതകളോടെ Interactive English ക്ലാസ്സുകള്‍ ആരംഭിച്ചു.
English Magazine
School English Clubന്റെ ആഭിമുഖ്യത്തില്‍ കയ്യെഴുത്ത് മാഗസിന്‍ തയ്യാറാക്കി.
ഓസോണ്‍ സെമിനാര്‍
ശാസ്ത്രക്ലബ്ബ് Sept 16 ന് ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഓസോണ്‍ സെമിനാര്‍ നടത്തി.
Smart Classrooms
ICT Model School പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് ലഭ്യമായ സ്മാര്‍ട്ട് ക്ലാസ് മുറികളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
ദൃശ്യകലകള്‍- സെമിനാര്‍
മലയാളം വിദ്യാര്‍ഥികള്‍ക്കായി സിനിമ,നാടകം,കഥകളി എന്നിവയുടെ വളര്‍ച്ച വിഷയമാക്കി ദൃശ്യകലകള്‍ എന്ന പേരില്‍ സെമിനാര്‍ നടത്തി.
പ്രാദേശിക ചരിത്ര നിര്‍മ്മാണം
സ്ക്കൂളിന്റെയും പ്രദേശത്തിന്റെയും ചരിത്രം കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച അഞ്ചുകണ്ണ് പാലം സന്ദര്‍ശിച്ചു.