Monday, November 29, 2010

റിപ്പോര്‍ട്ട്-2010 നവമ്പര്‍ &ഡിസംബര്‍

GHSS PERASSANNUR
പ്രധാന പഠനപ്രവര്‍ത്തനങ്ങള്‍

1.ഒക്ടോബര്‍ 2010

സ്ക്കൂള്‍ ശുചീകരണം
ഗാന്ധിജയന്തിയുടെ ഭാഗമായി വിവിധക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ സ്ക്കൂളും പരിസരവും ശുചീകരിച്ചു.

IT @ School സന്ദര്‍ശനം
ഐ.ടി.പഠനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഐ.ടി.മാസ്റ്റര്‍ ട്രൈനര്‍മാരായ കൃഷ്ണദാസ്,കൃഷ്ണന്‍ എന്നിവര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു.

English-Debate
School English Club conducted a Debate on the issue “Do Girls exceed Boys in Wisdom”.Jasmine KT of 10th B was the moderator.

വിജ്ഞാനോത്സവം
വൈക്കത്തൂര്‍ യു.പി.സ്ക്കൂളില്‍ നടന്ന പ‌ഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ സ്ക്കൂളില്‍ നിന്നും 14 കുട്ടികള്‍ പങ്കെടുത്തു.

ദൃശ്യകലകള്‍-സെമിനാര്‍
പത്താംക്ലാസ് മലയാളം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ദൃശ്യകലകള്‍-സെമിനാര്‍ പ്രത്യേകം ശ്രദ്ധേയമായി.കഥകളി,നാടകം,സിനിമ എന്നീ ദൃശ്യകലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് സെമിനാര്‍ അവതരിപ്പിച്ചത്.

സ്ക്കൂള്‍ കലാമേള
ഈ വര്‍ഷത്തെ സ്ക്കൂള്‍ കലാമേളാ മത്സരങ്ങള്‍ 13,14 തീയ്യതികളില്‍ രണ്ട് വേദികളിലായി നടന്നു.




പി.ടി.എ.ജനറല്‍ബോഡി യോഗം
ഈ വര്‍‍ഷത്തെ പി.ടി.എ.ജനറല്‍ബോഡി യോഗം 29 ന് വെള്ളിയാഴ്ച നടന്നു.കുഞ്ഞിമുഹമ്മദ് പ്രസി‍ഡന്റായും രാജകുമാരന്‍ എന്ന ബാബു വൈസ് പ്രസി‍ഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.


2.നവമ്പര്‍ 2010

സ്ക്കൂള്‍ കായികമേള
ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 12 ന് വെള്ളിയാഴ്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചിത്രരചനാ മത്സരം
ശിശുദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളില്‍ ചിത്രരചനാ മത്സരം നടത്തി.


റിസല്‍ട്ട് അനാലിസിസ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് അനാലിസിസ് നടത്തി.കുട്ടികള്‍ പ്രതീക്ഷിച്ചത്ര നിലവാരത്തിലെത്താത്തതിന്റെ കാരണങ്ങളും വിലയിരുത്തി.

English Skit Writing Competition
English Club conducted a Skit Writing Competition among the High School Students.Reshma of Std 9th A got First Prize in the contest.

വിദ്യാരംഗം സാഹിത്യോത്സവം
എം.ഇ.എസ്,വളാഞ്ചേരി ഹൈസ്ക്കൂളുകളിലായി നടന്ന ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി.

ഹൈസ്ക്കൂള്‍ പഠനയാത്ര
ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 122 വിദ്യാര്‍ത്ഥികളാണ് പഠനയാത്രയില്‍ പങ്കെടുത്തത്.എറണാകുളവും വീഗാലാന്റുമാണ് സന്ദര്‍ശിച്ചത്.












DEO Visit
സ്ക്കൂള്‍ പഠനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി ഹബീദാ ബീഗം 26 ന്  വെള്ളിയാഴ്ച സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി.പത്താം ക്ലാസുകാരുടെ സഹവാസക്യാമ്പും പരിശോധിച്ചു.

സഹവാസക്യാമ്പ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 26,27 തീയ്യതികളില്‍ സ്ക്കൂളില്‍ സഹവാസക്യാമ്പ് നടന്നു.ഗണിതം,ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ഹിന്ദി,സയന്‍സ് വിഷയങ്ങളില്‍ വിദഗ്ദരായ അധ്യാപകര്‍ ക്ലാസെടുത്തു.